സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം. പുതിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്ന് മുതൽ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇപ്പോൾ തീയതി നീട്ടി നിശ്ചയിച്ചതെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
ഈ മാസം 26 മുതൽ 29 വരെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകാമെന്നായിരുന്നു സിബിഎസ്ഇ ആദ്യം പറഞ്ഞിരുന്നത്.എന്നാൽ ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രവർത്തനം ജൂൺ ഒന്നു മുതൽ ആരംഭിക്കുമെന്നും സിബിഎസ്ഇ കൂട്ടിച്ചേർത്തു.



