തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ല​സ് ടു ​പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 77.97 ആ​ണ് വി​ജ​യ ശ​ത​മാ​നം. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ മു​ൻ വ​ർ​ഷ​ത്തേ​തി​ൽ നി​ന്ന് നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 0.16 ശ​ത​മാ​ന​മാ​ണ് കൂ​ടു​ത​ൽ.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 1990 സ്കൂ​ളു​ക​ളി​ൽ 372423 പേ​ർ പ​രീ​ക്ഷ എ​ഴു​തി. ഇ​തി​ൽ 290398 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 68.41ശ​ത​മാ​നം ആ​ൺ​കു​ട്ടി​ക​ൾ ആ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 86.89 ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ളും പ​രീ​ക്ഷ എ​ഴു​തി.

സ​യ​ൻ​സ് ഗ്രൂ​പ്പ് – 84.55 ശ​ത​മാ​നം, ഹ്യു​മാ​നി​റ്റി​സ്- 66.38 ശ​ത​മാ​നം, കൊ​മേ​ഴ്സ് – 74.74 ശ​ത​മാ​നം എ​ന്നി​വ​യാ​ണ് വി​ജ​യ ശ​ത​മാ​നം. സ​ർ​ക്കാ​ർ സ്കൂ​ൾ വി​ജ​യ​ശ​ത​മാ​നം 72.66 ആ​ണ്. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം 82.82 ആ​ണ്.

78.18 ശ​ത​മാ​ന​മാ​ണ് അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ വി​ജ​യം. 85.67 ശ​ത​മാ​നം ആ​ണ് സ്പെ​ഷ്യ​ൽ സ്കൂ​ൾ വി​ജ​യം. 30561 വി​ദ്യാ​ർ​ത്ഥി​ക​ൾ ഫു​ൾ എ ​പ്ല​സ് നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ണി​ത്.

ടെ​ക്നി​ക്ക​ൽ ഫ​ലം 72.82 ശ​ത​മാ​നം കൂ​ടി. 50 പേ​ർ​ക്ക് ഫു​ൾ എ​പ്ല​സ് ല​ഭി​ച്ചു. വി​ജ​യ​ശ​ത​മാ​നം കൂ​ടു​ത​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്, 84.64 ശ​ത​മാ​നം. ഏ​റ്റ​വും കു​റ​വ് വി​ജ​യ​ശ​ത​മാ​നം കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലാ​ണ്, 71.72 ശ​ത​മാ​നം. 76 സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. ഇ​തി​ൽ ഒ​മ്പ​ത് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ഉ​ണ്ട്.

മ​ല​പ്പു​റ​ത്താ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​ത്. 60 പേ​ർ​ക്ക് മു​ഴു​വ​ൻ മാ​ർ​ക്ക് ല​ഭി​ച്ചു. ഇ​തി​ൽ 50 പെ​ൺ​കു​ട്ടി​ക​ളും 10 ആ​ൺ​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 41 പേ​രാ​യി​രു​ന്നു മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് നേ​ടി​യ​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ജൂ​ൺ 29 മു​ത​ൽ ജൂ​ലൈ 20 വ​രെ​യാ​ണ് ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ ന​ട​ക്കു​ക​യെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പി ​ആ​ര്‍ ഡി ​ചേം​ബ​റി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്‍ ഷം​സു​ദ്ദീ​നാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 4.25 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ല​ത്തി​നൊ​പ്പം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ല​വും അ​റി​യാ​നാ​കും. വി​വി​ധ വെ​ബ്സൈ​റ്റു​ക​ളി​ലും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ​ഴി​യും ഫ​ലം ല​ഭ്യ​മാ​കും.

ഈ ​വെ​ബ്സൈ​റ്റു​ക​ൾ വ​ഴി ഫ​ല​മ​റി​യാം

nammudekeralam.kerala.gov.in

www.results.hse.kerala.gov.in