എടത്വാ ഒലക്കപാടില്‍ പരേതനായ തോമസിന്റ ഭാര്യ പി സി ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിക്ക് എടത്വ-തിരുവല്ല സംസ്ഥാന പാതയില്‍ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏലിക്കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം മകനും ബന്ധുവും ചേർന്ന് കാറിൽ വീട്ടിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്.
മകൻ റോണ്‍സി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എടത്വ പോലീസ് സ്ഥലത്തെത്തി ഏലിയാമ്മയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാർ ഓടിച്ചിരുന്ന റോൺസിക്കും ബന്ധുവായ ഒലക്കപാടില്‍ ലാലിച്ചന്റെ മകന്‍ ലിജിനും കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.



