കോയമ്പത്തൂരിൽ 10 വയസ്സുകാരി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് സത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ. ലൈംഗിക അതിക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ താമസമില്ലാതെ കേസുകൾ രജിസ്റ്റർ ചെയ്യാനും, എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രി സി ജോസഫ് വിജയ് പൊലീസിന് നിർദ്ദേശം നൽകി.