തുടർച്ചയായ ഇന്ധന വിലവർദ്ധനവിലും നിക്ഷേപകർക്ക് ആശ്വാസമേകി ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ്. ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണി തുറന്നപ്പോൾ തന്നെ  ഇരു സൂചികകളും റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്നു. സെൻസെക്സ് 800-ലധികം പോയിന്റ് ഉയർന്ന് 76,000 കടന്നു. നിഫ്റ്റി സൂചികയും 250 പോയിന്റോളം നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

രാജ്യത്ത് തുടർച്ചയായി നാലാം തവണയും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചത് വലിയ തിരിച്ചടിയായെങ്കിലും ആഗോള രംഗത്തെ കാരണങ്ങളാൽ വിപണി ശക്തമായ മുന്നേറ്റം കൈവരിക്കുന്നു എന്നതാണ് ഇന്നത്തെ സവിശേഷത. സെൻസെക്‌സ്-നിഫ്റ്റി വിപണിയിൽ വലിയ ചലനമാണുണ്ടാക്കിയത്. ഓഹരി വിപണിയിൽ വ്യാപാരം ആരംഭിക്കുന്നതിന് മുൻപുള്ള പ്രീ-ഓപ്പണിംഗ് സെഷനിൽ തന്നെ സെൻസെക്‌സും നിഫ്റ്റിയും മികച്ച നേട്ടം കൈവരിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു.