വിമർശകർ തന്നെ സ്വേച്ഛാധിപതി എന്നോ ഏകാധിപതി എന്നോ മുദ്രകുത്തുന്നതിൽ തനിക്ക് യാതൊരു വിരോധവുമില്ലെന്നും എന്നാൽ തന്നെ ‘മണ്ടൻ’ എന്ന് വിളിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ന്യൂയോർക്കിൽ നടന്ന ഒരു റാലിയിൽ തന്റെ മാനസികാരോഗ്യം തെളിയിക്കാനായി ദീർഘനേരം സംസാരിക്കവേയാണ് ട്രംപ് ഈ പരാമർശം നടത്തിയത്.

സാമ്പത്തിക പ്രതിസന്ധികളും ജീവിതച്ചെലവുകളും ചർച്ച ചെയ്യാനായി നടത്തിയ റാലിയിൽ തടിച്ചുകൂടിയ അനുയായികളെ അഭിസംബോധന ചെയ്യവേ, തയ്യാറാക്കി വെച്ചിരുന്ന പ്രസംഗത്തിൽ നിന്നും വ്യതിചലിച്ച് ട്രംപ് തന്റെ ഡോക്ടറുമായി നടത്തിയ ഒരു സംഭാഷണം വിവരിക്കുകയായിരുന്നു. തന്റെ ബുദ്ധിശക്തിയെയും ചിന്താശേഷിയെയും വിമർശകർ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ഈ സംഭാഷണമെന്ന് അദ്ദേഹം പറഞ്ഞു.