രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലകൾ ശനിയാഴ്ച വീണ്ടും വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 91 പൈസയുമാണ് വർദ്ധിപ്പിച്ചത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സൃഷ്ടിക്കുന്ന തുടർച്ചയായ സമ്മർദ്ദങ്ങൾക്കിടയിൽ ഈ മാസം നടക്കുന്ന മൂന്നാമത്തെ വലിയ ഇന്ധന വിലവർദ്ധനവാണിത്.
പുതിയ വിലവർദ്ധനവോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 87 പൈസ വർദ്ധിച്ച് 98.64 രൂപയിൽ നിന്നും 99.51 രൂപയായി ഉയർന്നു. ഡീസൽ വില ലിറ്ററിന് 91 പൈസ വർദ്ധിച്ച് 91.58 രൂപയിൽ നിന്നും 92.49 രൂപയിലുമെത്തി. തിരുവനന്തപുരത്ത് ഡീസൽ വില 101 രൂപയായി ഉയർന്നു. പെട്രോൾ വില 112 കടന്നു.



