സമാധാനത്തിനായി യത്നിക്കാൻ യൂറോപ്പിനോട് കർദിനാൾ പിയത്രോ പരോളിൻ ആഹ്വാനം ചെയ്തു. യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ പ്ലീനറി അസംബ്ലിയിൽ ലെയോ പാപ്പയുടെ പേരിൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്കിടയിലുള്ള ഐക്യം യൂറോപ്യൻ യൂണിയന്റെ മൂല്യങ്ങളിൽ സ്ഥാപിതമായ ഒരു വാഗ്ദാനമാണെന്നും സമാധാനം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മൂർത്തമായ തിരഞ്ഞെടുപ്പുകളിലൂടെ അത് നിരന്തരം പോഷിപ്പിക്കപ്പെടണമെന്നും കർദിനാൾ പരോളിൻ ഓർമ്മപ്പെടുത്തി. യൂറോപ്യൻ സംയോജനത്തിനും മൂല്യങ്ങളുടെ പ്രോത്സാഹനത്തിനും പ്രതിരോധത്തിനും ഗണ്യമായ സംഭാവന നൽകിയ വ്യക്തികൾക്ക് നൽകുന്ന ആദ്യ ‘യൂറോപ്യൻ ഓർഡർ ഓഫ് മെറിറ്റ്’ അവാർഡ് സ്വീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് കർദിനാൾ പരോളിൻ. യൂറോപ്യൻ സ്ഥാപനങ്ങളുമായി സഹകരിച്ച് സമാധാനത്തിന്റെ വക്താക്കളായി മാറുവാനും കർദിനാൾ ഓർമ്മപ്പെടുത്തി.



