തൃ​ശൂ​ർ: എ​ട​ത്തി​രു​ത്തി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. എ​ട​ത്തി​രു​ത്തി അ​യ്യ​ൻ​പ​ടി സ്വ​ദേ​ശി കൊ​ട്ടാ​ര​ത്തി​ൽ വീ​ട്ടി​ൽ അ​നൂ​പ് (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സ് ആ​ണ് അ​നൂ​പി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​ത്തി​രു​ത്തി കാ​ളി​ക്കു​ട്ടി സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​നു സ​മീ​പം വ​ട്ട​പ്പു​ള്ളി വീ​ട്ടി​ൽ അ​നീ​ഷ് (43) ആ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി കൊ​ല്ല​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ അ​നീ​ഷും, അ​നൂ​പും ഉ​ൾ​പ്പെ​ടെ അ​ഞ്ചം​ഗ സു​ഹൃ​ത്തു​ക്ക​ൾ അ​യ്യ​ൻ​പ​ടി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം രാ​ത്രി എ​ട്ടോ​ടെ അ​നീ​ഷും, അ​നൂ​പും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ അ​നൂ​പ്, അ​നീ​ഷി​നെ ആ​ക്ര​മി​ക്കു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​നീ​ഷി​ന്‍റെ വ​യ​റ്റി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു.

കു​ത്തേ​റ്റ അ​നീ​ഷി​ന്‍റെ നി​ല​വി​ളി കേ​ട്ട് തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന ജ്യേ​ഷ്ഠ​ൻ സ​ന്തോ​ഷും പ​രി​സ​ര​വാ​സി​ക​ളും ഓ​ടി​യെ​ത്തി ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി അ​നൂ​പി​നെ അ​യ്യ​ൻ​പ​ടി ഉ​ന്ന​തി​യി​ലെ ബ​ന്ധു വീ​ട്ടി​ൽ നി​ന്നു​മാ​ണ് പോലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​നൂ​പ് ക​യ്പ​മം​ഗ​ലം, മ​തി​ല​കം, കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ച് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ക​യ്പ​മം​ഗ​ലം എ​സ്എ​ച്ച്ഒ ബി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.