കൊ​ച്ചി: നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ലൂ​ടെ കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ പ​റ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്ത്. ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ന്ന സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭ​ക്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ആ​കാ​ശ​ത്ത് നി​ന്ന് അ​യ്യ​പ്പ​നെ തൊ​ഴു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ത്തി പ​റ​ത്തി​യ​ത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തെ കോ​സ്‌​റ്റ് ഗാ​ർ​ഡ് എ​യ​ർ​ക്രാ​ഫ്റ്റ് ഓ​പ്പ​റേ​റ്റിം​ഗ് യൂ​ണി​റ്റി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന് അ​യ്യ​പ്പ​നെ തൊ​ഴാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ചു​മ​ത​ല​യി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്‌​ഥ​നെ നീ​ക്കു​ക​യും കൊ​ച്ചി​യി​ലെ കോ​സ്‌​റ്റ്‌​ഗാ​ർ​ഡ് മേ​ഖ​ലാ ആ​സ്ഥാ​ന​ത്തേ​ക്കു മാ​റ്റു​ക​യും ചെ​യ്ത‌ു. ഹെ​ലി​കോ​പ്റ്റ​ർ പൈ​ല​റ്റ് കൂ​ടി​യാ​യ ഈ ​ഉ​ദ്യോ​ഗ​സ്ഥ​നും സ​ഹ​പൈ​ല​റ്റും ക്യാ​മ​റ ക്രൂ​വും അ​ട​ക്കം മൂ​ന്നു പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തേ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ൻ​പും കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​റി​ൽ ശ​ബ​രി​മ​ല​യി​ലേ​ക്കും ഗു​രു​വാ​യൂ​രി​ലേ​ക്കും യാ​ത്ര ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് ഹെ​ലി​കോ​പ്റ്റ​ർ വ​ഴി തെ​റ്റി​യ​തെ​ന്നാ​യി​രു​ന്നു കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ വി​ശ​ദീ​ക​ര​ണം.

വി​മാ​ന​ങ്ങ​ൾ​ക്കും ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്കും ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ള്ള വ്യോ​മ​പാ​ത​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ നി​യ​മം ലം​ഘി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ൻ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും ക്ഷേ​ത്ര സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കും വി​ധം ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ത്തു​ക​യും ചെ​യ്തു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.