ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ വിവാദമായ ” തങ്കയ്യ ” (ശമ്പളക്കാരൻ) പരാമർശവുമായി ബന്ധപ്പെട്ട 2019 ലെ കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് രണ്ട് വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ഖാൻ എസ്പി ടിക്കറ്റിൽ രാംപൂർ പാർലമെന്ററി സീറ്റിൽ നിന്ന് മത്സരിച്ചത്. ഭോട്ടിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ, ജില്ലാ ഭരണകൂടത്തെയും അന്നത്തെ ജില്ലാ കളക്ടറെയും ലക്ഷ്യമിട്ട് ഖാൻ ആക്ഷേപകരവും അവഹേളനപരവുമായ പരാമർശങ്ങൾ നടത്തി. പ്രസംഗം ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും അക്കാലത്ത് രൂക്ഷമായ രാഷ്ട്രീയ പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്തു.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഖാൻ ജില്ലാ മജിസ്ട്രേറ്റിനെ ശമ്പളം പറ്റുന്ന ജീവനക്കാരൻ എന്നർത്ഥം വരുന്ന “തങ്കൈയ്യ” എന്ന് പരാമർശിക്കുകയും ഭരണകൂടത്തെ ഭയപ്പെടരുതെന്ന് പിന്തുണക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. ” യേ തങ്കൈയ്യ ആദ്മി ഹേ… കളക്ടർ സെ ദർനേ കി സരുരത് നഹി ഹേ ” എന്ന് അദ്ദേഹം റാലിക്കിടെ പറഞ്ഞിരുന്നു.