കല്‍പ്പറ്റ: വയനാട്ടിലെ കോട്ടത്തറ വാളലില്‍ കുടുംബാംഗങ്ങൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം.

ലീഗല്‍ മെട്രോളജി വയനാട് അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ പി. ഫിറോസാണ്(43) മരിച്ചത്. ഭാര്യ ജസ്‌ന, മക്കളായ അന്‍സിയ, അഷിന്‍ റെയ്ഹാന്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.