തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ മുകളിൽനിന്ന് കെട്ടി ഇറക്കിയതല്ലെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതാണെന്നും സിപിഎം നേതാവ് തോമസ് ഐസക്. വിമർശനങ്ങൾ ഉണ്ടാകുന്നതിൽ അദ്ഭുതമല്ല അത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. സിപിഎം നേതൃത്വത്തിലുള്ള മുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, പരിചയസമ്പന്നനായ പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന തീരുമാനത്തിൽ പാർട്ടി എത്തുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ സിപിഎം തീരുമാനമെടുത്തത്. അതേസമയം പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ അടക്കം വിമർശനമുയർന്നിരുന്നു.



