പത്തനംതിട്ട: മുതിർന്ന നേതാവ് പ്രതിപക്ഷ നേതാവാകേണ്ടതുകൊണ്ടാണ് പിണറായി വിജയനെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്ന് സിപിഎം നേതാവ് സജി ചെറിയാൻ. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും തലമുതിർന്ന രാഷ്ട്രീയ നേതാവാണ് പിണറായി. അക്കാര്യം സതീശൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നും അദ്ദേഹം പ്രതികരിച്ചു.
പിണറായിയെ മത്സരിപ്പിച്ചതും ജയിച്ചതും കേരളത്തെ നയിക്കാൻ വേണ്ടിയാണ്. ജനം ഒരു മാറ്റം ആഗ്രഹിച്ചതുകൊണ്ടാകാം എൽഡിഎഫ് അധികാരത്തിൽ എത്താതിരുന്നത്. എൽഡിഎഫ് ഇതിനേക്കാൾ വലിയ അപകടത്തിൽപ്പെട്ടിട്ട് തിരിച്ചുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



