ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ​വീ​ണ് യു​വാ​വ് മ​രി​ച്ചു. ആ​ല​പ്പു​ഴ ചാ​ത്ത​നാ​ട് സ്വ​ദേ​ശി ബോ​ബ​ച്ച​ൻ ത​ങ്ക​ച്ച​ൻ (45) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പെ​യ്ത മ​ഴ​യി​ൽ കാ​ൽ വ​ഴു​തി ഓ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഓ​ട​യ്ക്ക് മൂ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.