ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് NEET UG 2026 പരീക്ഷ റദ്ദാക്കിയതിന് ശേഷം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുതിയ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. രാജ്യമെമ്പാടും പരീക്ഷ ജൂൺ 21 ന് നടക്കും.
“ഇന്ത്യാ സർക്കാരിന്റെ അംഗീകാരത്തോടെ, പുനഃക്രമീകരിച്ച NEET (UG) 2026 പരീക്ഷയുടെ തീയതികൾ പ്രഖ്യാപിക്കുന്നു. പരീക്ഷ 2026 ജൂൺ 21 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു.” NTA യുടെ ഔദ്യോഗിക വെബ്സൈറ്റിനെ മാത്രം ആശ്രയിക്കാൻ ഉദ്യോഗാർത്ഥികളോടും രക്ഷിതാക്കളോടും അഭ്യർത്ഥിക്കുന്നു. – സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കിട്ട പോസ്റ്റിൽ, ഏജൻസി എഴുതി.



