കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപി. മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്നും ഇത് കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിന്റെ തെളിവാണെന്നും ബിജെപി ആരോപിച്ചു. സതീശൻ കോൺഗ്രസിന്റെ മുഖ്യമന്ത്രിയല്ല, മറിച്ച് “മുസ്ലിം ലീഗിന്റെ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി” ആണെന്നാണ് ബിജെപിയുടെ പരിഹാസം.