പ്രതീക് യാദവിന്റെ അപ്രതീക്ഷിത മരണം സൃഷ്ടിച്ച അഭ്യൂഹങ്ങൾക്കും ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും വിരാമമിട്ട് മരണകാരണം സംബന്ധിച്ച നിർണ്ണായക വെളിപ്പെടുത്തലുകൾ പുറത്ത്. ജിമ്മിൽ പോകുന്ന ആളായതിനാലും പേശീബലമുള്ള ശരീപ്രകൃതിയായതിനാലും സ്‌റ്റിറോയിഡ് ഉപയോഗമാണ് മരണകാരണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.
എന്നാൽ, ഇതിനെക്കാളൊക്കെ സങ്കീർണ്ണവും ഹൃദയഭേദകവുമായ യാഥാർത്ഥ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതീക് യാദവിനെ കഴിഞ്ഞ അഞ്ച് വർഷമായി ചികിത്സിച്ചിരുന്ന ഡോക്ടർ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് യഥാർത്ഥ ചിത്രം വ്യക്തമാകുന്നത്.



