തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ജനാധിപത്യത്തിന് അപമാനമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കമെന്നും അപമാനം അഭിമാനമായാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
അവർക്ക് നാണമില്ലെങ്കിൽ പിന്നെ നമ്മളെന്ത് നാണിക്കാനാണെന്ന് ചോദിച്ച പന്ന്യന് രവീന്ദ്രന് സംസ്ഥാന ചരിത്രത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒരു പാർട്ടി ഇത്രയും വൈകുന്നത് ആദ്യമെന്നും പറഞ്ഞു.
കേരള രാഷ്ട്രീയം മലീമസമായിരിക്കുന്നു. എങ്ങനെ പെരുമാറണമെന്ന് നേതാക്കളെ പഠിപ്പിക്കേണ്ട സമയമായിരിക്കുന്നു. നേതാക്കൾ പരസ്പരം മോശമായി പറയുന്നത് മര്യാദയല്ല.നീ പോടാ, ചെറ്റ എന്നൊക്കെ പറയുന്നത് എന്തൊരു വാക്കാണ്. ജീർണത പരിഹരിക്കാനുള്ള പ്രവർത്തനം വേണം
അമാന്യമായ വാക്കുകൾ ആരും പറയാൻ പാടില്ലെന്നും പന്ന്യൻ പറഞ്ഞു.



