മ​ല​പ്പു​റം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 31 വ​ര്‍​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും.

തി​രു​വാ​ലി കൊ​ള​ക്കാ​ട്ടി​രി പു​ല്ലു​ക​ണ്ടം മൂ​ല​ത്ത് വീ​ട്ടി​ല്‍ എം. ​സ​ഫീ​റി​നെ(43)​യാ​ണ് മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ കോ​ട​തി ജ​ഡ്ജി കെ.​എ​സ്. വ​രു​ണ്‍ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​ന്ന​ര വ​ര്‍​ഷം അ​ധി​ക ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്ക​ണം.

പി​ഴ​യാ​യി ല​ഭി​ക്കു​ന്ന തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കാ​നും ഉ​ത്ത​ര​വാ​യി. വി​ക്ടിം കോ​മ്പ​ന്‍​സേ​ഷ​ന്‍ പ​ദ്ധ​തി പ്ര​കാ​രം കൂ​ടു​ത​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നാ​യി ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​യോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

2024 ജൂ​ണി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ പ്ര​തി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ല ദി​വ​സ​ങ്ങ​ളി​ലും അ​തി​ജീ​വി​ത​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വ​ച്ച് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു. പു​റ​ത്ത് പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്.