പ​ര​വൂ​ർ: ത​മി​ഴ്‌​നാ​ടി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ന്‍ വി​ജ​യ്സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തോ​ടെ കേ​ര​ള​ത്തി​ലും പാ​ര്‍​ട്ടി വേ​രു​റ​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. ത​മി​ഴ്‌​നാ​ടി​നു പി​ന്നാ​ലെ കേ​ര​ള​ത്തി​ലും രാ​ഷ്ട്രീ​യ ച​ല​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ പാ​ര്‍​ട്ടി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

വൈ​കാ​തെ ത​ന്നെ വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്കം കേ​ര​ള​ത്തി​ല്‍ പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക യൂ​ണി​റ്റു​ക​ളാ​യി മാ​റു​മെ​ന്നാ​ണ് ഇ​വി​ടെ നേ​തൃ​പ​ര​മാ​യ പ​ങ്ക് വ​ഹി​ക്കു​ന്ന​വ​ർ ന​ൽ​കു​ന്ന സൂ​ച​ന. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ ക​രു​ത്തു​റ്റ സാ​ന്നി​ധ്യ​മാ​കാ​ന്‍ ത​ങ്ങ​ള്‍​ക്ക് ക​ഴി​യു​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ പു​തി​യ സം​സ്ഥാ​ന ക​മ്മി​റ്റി​യും ഉ​ട​ന്‍ നി​ല​വി​ല്‍ വ​രും.

വി​ജ​യ്‌യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് എ​ല്‍​ഇ​ഡി സ്‌​ക്രീ​നു​ക​ളി​ല്‍ ത​ത്സ​മ​യം ക​ണ്ടും വി​ജ​യ് ചി​ത്ര​ങ്ങ​ളി​ലെ പാ​ട്ടു​ക​ള്‍​ക്കൊ​പ്പം നൃ​ത്തം വ​ച്ചു​മാ​ണ് കേ​ര​ള​ത്തി​ലെ പ്ര​വ​ര്‍​ത്ത​ക​രും ആ​രാ​ധ​ക​രും ആ​ഘോ​ഷം ഉ​ത്സ​വ​മാ​ക്കി​യ​ത്. പ​താ​ക​ഗാ​ന​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും ന​ഗ​രം ചു​റ്റി​യും മ​ധു​രം വി​ത​ര​ണം ചെ​യ്തു​മാ​യി​രു​ന്നു വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്കം പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ഘോ​ഷം.

വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്ക​ത്തി​ന് കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ യൂ​ണി​റ്റു​ക​ളു​ള്ള തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ വ​ന്‍ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഈ ​ര​ണ്ട് ജി​ല്ല​ക​ളി​ലു​മാ​യി മാ​ത്രം ഏ​ക​ദേ​ശം അ​ഞ്ഞൂ​റോ​ളം യൂ​ണി​റ്റു​ക​ളും അ​ര​ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ളു​മു​ണ്ട്.

ത​മി​ഴ്‌​നാ​ട്ടി​ലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ്ക്കാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ന്‍ കേ​ര​ള​ത്തി​ലെ പ്ര​വ​ര്‍​ത്ത​ക​രും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. മി​ക​ച്ച ഗ്രൗ​ണ്ട് വ​ര്‍​ക്കി​ലൂ​ടെ​യും വീ​ട്ട​മ്മ​മാ​രു​ടെ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യു​മാ​ണ് വി​ജ​യ് അ​ധി​കാ​രം പി​ടി​ച്ച​തെ​ന്ന് കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന​ന്തു പ​ടി​ക്ക​ല്‍ പ​റ​ഞ്ഞു.

2024ല്‍ ‘​ഗോ​ട്ട്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി വി​ജ​യ് അ​വ​സാ​ന​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​പ്പോ​ള്‍ ല​ഭി​ച്ച വ​ന്‍ സ്വീ​ക​ര​ണം കേ​ര​ള​ത്തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ന് തെ​ളി​വാ​യി​രു​ന്നു. ആ ​ചി​ത്ര​ത്തി​ല്‍ ‘TN 07 CM 2026’ എ​ന്ന ന​മ്പ​ര്‍ പ്ലേ​റ്റു​ള്ള കാ​റി​ല്‍ വി​ജ​യ് എ​ത്തു​ന്ന രം​ഗം വ​രാ​നി​രി​ക്കു​ന്ന മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​യി​രു​ന്നെ​ന്ന് ആ​രാ​ധ​ക​ര്‍ ആ​വേ​ശ​ത്തോ​ടെ ഓ​ര്‍​ത്തെ​ടു​ക്കു​ന്നു.