ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച അനന്തമായി നീളുന്നതില്‍ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന അന്തിമ കൂടിയാലോചനകൾ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് സൂചന. ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് യോഗം വിളിച്ചിരിക്കുകയാണ്.
മുതിര്‍ന്ന നേതാവ് വി.എം. സുധീരന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന് മാധ്യമങ്ങളോട് പറഞ്ഞു. ജനവികാരവും തന്റെ ബോധ്യങ്ങളും രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പറയാനുള്ളതെല്ലാം പറഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും സുധീരന് പറഞ്ഞു.
ഉചിതമായ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. വ്യക്തിപരമായ അഭിപ്രായമല്ല, ജനങ്ങളുടെ വികാരമാണ് പങ്കുവെച്ചത്. പ്രഖ്യാപനം വൈകി എന്നത് യാഥാര്‍ഥ്യമാണ്. ഇനിയും വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.



