ചെ​ന്നൈ: സാ​ന​ത​ന ധ​ർ​മം ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കു​ന്നു​വെ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന ആ​വ​ർ​ത്തി​ച്ച് ത​മി​ഴ്നാ​ട്ടി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. സ​നാ​ത​ന​ധ​ർ​മം നി​രോ​ധി​ക്ക​ണ​മെ​ന്നും നി​യ​മ​സ​ഭ​യി​ലെ പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ​രാ​മ​ർ​ശ​ത്തെ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സ്റ്റാ​ലി​നെ പു​റ​ത്താ​ക്കു​ക മാ​ത്ര​മ​ല്ല പ​രാ​മ​ർ​ശം നി​യ​മ​സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്യാ​ൻ നി​യ​മ​സ​ഭ സ്പീ​ക്ക​ർ ത​യാ​റാ​ക​ണ​മെ​ന്ന് വി​എ​ച്ച്പി വ​ക്താ​വ് വി​നോ​ദ് ബ​ൻ​സാ​ൽ പ​റ​ഞ്ഞു. പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ഉ​ദ​യ​നി​ധി മാ​പ്പ് പ​റ​യ​ണ​മെ​ന്നും വി​എ​ച്ച്പി ആ​വ​ശ്യ​പ്പെ​ട്ടു.