ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് നേ​രി​ടു​ന്ന വി​ജ​യ് സ​ർ​ക്കാ​രി​നെ എ​തി​ർ​ത്ത് വോ​ട്ടു​ചെ​യ്യാ​ൻ വി​പ്പ് ന​ൽ​കി എ​ഐ​എ​ഡി​എം​കെ​യി​ലെ ഇ​പി​എ​സ് പ​ക്ഷം. എ​ന്നാ​ൽ എ​ഐ​എ​ഡി​എം​കെ​യി​ലെ വി​മ​ത പ​ക്ഷം വി​ജ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ എ​ഐ​എ​ഡി​എം​കെ​യ്ക്കും ഇ​പി​എ​സി​നും ഇ​ന്ന​ത്തെ ദി​വ​സം നി​ർ​ണാ​യ​ക​മാ​ണ്.

ഇ​ന്ന് രാ​വി​ലെ 9.30നാ​ണ് സ​ഭ ചേ​രു​ന്ന​ത്. 233 അം​ഗ​ങ്ങ​ളി​ൽ 120 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ടി​വി​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​ത്. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ ടി​വി​കെ​യ്ക്ക് നാ​ല് ദി​വ​സം നീ​ണ്ട രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​യ​ത്. 118 എ​ന്ന കേ​വ​ല​ഭൂ​രി​പ​ക്ഷ മാ​ന്ത്രി​ക സ​ഖ്യ തി​ക​യ്ക്കാ​ൻ ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഗ​വ​ർ​ണ​ർ അ​ർ​ലേ​ക്ക​ർ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച​ത്.