ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG) 2026 റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. ‘സാധ്യത ചോദ്യപേപ്പറിൽ’ യഥാർഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുണ്ടെന്ന ആരോപണങ്ങളെ തുടർന്ന് കേന്ദ്ര ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്നാണ് നടപടി. 

ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ ഇപ്പോൾ ഇടപെട്ടിരിക്കുകയാണ്. സംഭവത്തിൽ സിബിഐ (CBI) അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ, പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനായി പുനഃപരീക്ഷ നടത്തുമെന്നും അറിയിച്ചു.