ചെ​ന്നൈ: ത​മി​ഴ്‌​നാ​ടി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ സി. ​ജോ​സ​ഫ് വി​ജ​യ്, മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ. സ്റ്റാ​ലി​നെ സ​ന്ദ​ർ​ശി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ഡി​എം​കെ – എ​ഐ​എ​ഡി​എം​കെ ദ്വി​ക​ക്ഷി ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലെ​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ജ​യ് സ്റ്റാ​ലി​നെ കാ​ണു​ന്ന​ത്.

ചെ​ന്നൈ ആ​ൽ​വാ​ർ​പേ​ട്ടി​ലെ സ്റ്റാ​ലി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. എം.​കെ. സ്റ്റാ​ലി​നും മ​ക​ൻ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും ചേ​ർ​ന്നാ​ണ് വി​ജ​യി​യെ സ്വീ​ക​രി​ച്ച​ത്. ക​റു​ത്ത സ്യൂ​ട്ട് ധ​രി​ച്ചെ​ത്തി​യ വി​ജ​യ് കൈ​കൂ​പ്പി സ്റ്റാ​ലി​നെ അ​ഭി​വാ​ദ്യം ചെ​യ്തു. സ്റ്റാ​ലി​ൻ തി​രി​കെ​യും അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ഹ​സ്ത​ദാ​നം ചെ​യ്യു​ക​യും പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചെ​യ്തു.

ഇ​തൊ​രു മ​ര്യാ​ദ സ​ന്ദ​ർ​ശ​നം മാ​ത്ര​മാ​ണെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ഇ​രു​വ​രും ത​മ്മി​ൽ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. മേ​യ് നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ ത​മി​ഴ്‌​നാ​ട് വ​ലി​യ രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. ഡി​എം​കെ​യും എ​ഐ​എ​ഡി​എം​കെ​യും കൈ​കോ​ർ​ത്തേ​ക്കു​മെ​ന്ന് പോ​ലും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ വി​ജ​യ് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ക​യും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു. ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നാ​യ സ്റ്റാ​ലി​നെ നേ​രി​ട്ട് പോ​യി ക​ണ്ട വി​ജ​യി​ന്‍റെ ന​ട​പ​ടി​യെ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ത​മി​ഴ് സി​നി​മ​യി​ലെ​യും രാ​ഷ്ട്രീ​യ​ത്തി​ലെ​യും പു​തി​യ മാ​റ്റ​ങ്ങ​ളു​ടെ സൂ​ച​ന​യാ​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.