തൃ​ശൂ​ർ: വാ​ടാ​ന​പ്പ​ള്ളി​യി​ൽ കെ.​സി വേ​ണു​ഗോ​പാ​ലി​ന് അ​നു​കൂ​ല​മാ​യി ബോ​ർ​ഡ് സ്ഥാ​പി​ച്ച സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്ത്.

കാ​മ​റ ഉ​ള്ള​ത് താ​ൻ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സി​ൽ വി​പ്ല​വ​മു​ണ്ടാ​ക്കാ​നാ​ണ് കെ.​സി അ​നു​കൂ​ല ബോ​ർ​ഡ് വെ​ച്ച​തെ​ന്നും സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​ര​വ​ശേ​രി മു​ഹ​മ്മ​ദ് പ​റ​യു​ന്ന വോ​യ്സ് ക്ലി​പ്പാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ഇ​യാ​ൾ ബോ​ർ​ഡ് ത​ല​യി​ലേ​റ്റി കൊ​ണ്ടു​പോ​യി സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ‘ന​മു​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ദേ​ഷ്യ​മു​ള്ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ഒ​രു വി​പ്ല​വം ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് ഇ​ത് ചെ​യ്ത​ത്. കാ​മ​റ അ​വി​ടെ ഉ​ള്ള കാ​ര്യം സ​ത്യ​ത്തി​ൽ എ​നി​ക്ക​റി​യി​ല്ല. ഒ​രു കാ​മ​റ ഉ​ണ്ടാ​യി​രു​ന്നു, അ​ത് കേ​ടാ​യി എ​ന്നാ​ണ് വി​ചാ​രി​ച്ച​ത്. ഇ​ത് അ​റ​ക്ക​ൽ മൊ​ബൈ​ൽ ഷോ​പ്പി​ൽ നി​ന്നാ​ണെ​ന്ന് തോ​ന്നു​ന്നു​ണ്ട്. അ​വി​ടെ​യു​ള്ള കാ​മ​റ ആ​ദ്യം കം​പ്ലൈ​ന്‍റ് ആ​യി​രു​ന്നു എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. ആ ​ധൈ​ര്യ​ത്തി​ലാ​ണ് അ​വി​ടെ സാ​ധ​നം വ​ച്ച​ത്’ -മു​ഹ​മ്മ​ദ് സി​പി​എം വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ഇ​ട്ട ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

“എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം. ഞാ​ൻ ഒ​രു​പാ​ട് മെ​സേ​ജു​ക​ൾ ക​ണ്ടു. ഒ​ന്ന് ര​ണ്ട് സ്ഥ​ല​ത്ത് പോ​യി​ട്ട് വീ​ട്ടി​ൽ വ​രു​മ്പോ​ൾ വാ​ടാ​ന​പ്പ​ള്ളി​ക്കാ​രു​ടെ​യും മ​റ്റു​ള്ള ആ​ൾ​ക്കാ​രു​ടെ​യും ഒ​ക്കെ മെ​സ്സേ​ജ് ക​ണ്ടു. എ​ന്‍റെ പ്ര​സ്ഥാ​ന​ത്തി​നോ​ട് ഏ​റ്റ​വും കൂ​ടു​ത​ൽ എ​തി​രു​ള്ള ഒ​രു പാ​ർ​ട്ടി​യു​ടെ ആ​ൾ​ക്കാ​രു​ടെ ബോ​ർ​ഡാ​ണ് ഞാ​ൻ വ​ച്ചി​ട്ടു​ള്ള​ത്. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ. ഈ ​ഗ്രൂ​പ്പി​ൽ ത​ന്നെ ന​മു​ക്ക് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. വാ​ടാ​ന​പ്പ​ള്ളി​യി​ൽ പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ നി​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ തോ​ൽ​പ്പി​ക്കാ​ൻ വേ​ണ്ടി ഒ​രു​ങ്ങി​യ ആ​ൾ​ക്കാ​രൊ​ക്കെ ഈ ​ഗ്രൂ​പ്പി​ലു​ണ്ട്. വാ​ടാ​ന​പ്പ​ള്ളി നേ​താ​ക്ക​ന്മാ​ർ​ക്കെ​തി​രെ നി​ര​ന്ത​രം പോ​സ്റ്റ് ഇ​ടു​ന്ന ആ​ൾ​ക്കാ​രും ഉ​ണ്ട്. ഞാ​ൻ അ​ത്ര ത​രം​താ​ണ കാ​ര്യ​ങ്ങ​ളൊ​ന്നും ചെ​യ്തി​ട്ടി​ല്ല.

ന​മ്മ​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ദേ​ഷ്യ​മു​ള്ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ഒ​രു വി​പ്ല​വം ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ. പി​ന്നെ കാ​മ​റ അ​വി​ടെ ഉ​ള്ള കാ​ര്യം സ​ത്യ​ത്തി​ൽ എ​നി​ക്ക​റി​യി​ല്ല. കാ​ര​ണം ഒ​രു കാ​മ​റ ഉ​ണ്ടാ​യി​രു​ന്നു, അ​ത് കേ​ടാ​യി. ഇ​ത് അ​റ​ക്ക​ൽ മൊ​ബൈ​ൽ ഷോ​പ്പി​ൽ നി​ന്നാ​ണെ​ന്ന് തോ​ന്നു​ന്നു​ണ്ട്. ആ​ദ്യം അ​വി​ടെ കാ​മ​റ കം​പ്ലൈ​ന്‍റ് ആ​യി​രു​ന്നു എ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. ആ ​ധൈ​ര്യ​ത്തി​ലാ​ണ് അ​വി​ടെ സാ​ധ​നം വെ​ച്ച​ത്. മ​ന​സി​ലാ​യോ?

ന​മ്മു​ടെ ഒ​രു​പാ​ട് ച​ർ​ച്ച​ക​ളൊ​ക്കെ ഞാ​ൻ ക​ണ്ടു, കേ​ട്ടു. ന​മ്മു​ടെ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രെ തോ​ൽ​പ്പി​ക്കാ​ൻ വേ​ണ്ടി ഒ​രു​ങ്ങി​യ ആ​ൾ​ക്കാ​രു​ടെ ച​ർ​ച്ച​യും കേ​ട്ടു. ഒ​രു​പാ​ട് ന​ല്ല ആ​ൾ​ക്കാ​രു​ടെ ച​ർ​ച്ച​യും കേ​ട്ടു. ഞാ​ൻ ഇ​തി​ൽ ഒ​രു വി​ശ​ദീ​ക​ര​ണം ത​രാ​ൻ വേ​ണ്ടി​യി​ട്ടാ​ണ് ഈ ​സം​സാ​രി​ച്ച​ത്. ഓ​ക്കേ. ഇ​നി ഇ​തി​ൽ ഒ​രു​പാ​ട് ചൊ​റി​യാ​ൻ നി​ൽ​ക്ക​ണ്ട. ആ​ർ​ക്കെ​ങ്കി​ലും അ​ങ്ങ​നെ ഉ​ണ്ടെ​ങ്കി​ൽ നേ​രി​ട്ട് വാ..’ -​ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 നാ​ണ് വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കെ.​സി ന​യി​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു ബോ​ർ​ഡി​ലു​ള്ള​ത്. സേ​വ് കോ​ൺ​ഗ്ര​സ് എ​ന്നും എ​ഴു​തി​യി​രു​ന്നു.