കൊ​ല്ലം: പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ലെ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. ബി​ജെ​പി വോ​ട്ടു​ക​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ചെ​ന്നും ഇ​ത് ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്‍​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി​ജെ​പി​ക്ക് ല​ഭി​ച്ച വോ​ട്ടി​ന്‍റെ ക​ണ​ക്ക് പ​ങ്കു​വെ​ച്ചാ​ണ് ഗ​ണേ​ഷ് കു​മാ​ര്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്വ​ന്‍റി-20 പ​ത്ത​നാ​പു​ര​ത്ത് മ​ത്സ​രി​ച്ച​തെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. ബി​ജെ​പി ജ​യി​ച്ച മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​തേ ഡീ​ല്‍ ന​ട​ന്നു. ബി​ജെ​പി ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത് എ​ല്‍​ഡി​എ​ഫാ​ണ്. വ​ള​രെ കു​റ​ഞ്ഞ വോ​ട്ടു​ക​ള്‍​ക്കാ​ണ് മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി​ക്ക് ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

മൂ​ന്ന് സ്ഥ​ല​ത്തും യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ആ ​സ്ഥ​ല​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ പാ​ര്‍​ല​മെ​ന്‍റ്, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വോ​ട്ടു​ക​ള്‍ പോ​ലും കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ചി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. 2016 ല്‍ ​ബി​ജെ​പി​ക്ക് പ​ത്ത​നാ​പു​ര​ത്ത് 11,700 വോ​ട്ടും 2021 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12,398 വോ‌​ട്ടും ല​ഭി​ച്ചു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യ്ക്ക് 23,000 ഓ​ളം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ 7,031 വോ​ട്ട് മാ​ത്ര​മാ​ണ് എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്. ഇ​തെ​ല്ലാം ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.