ചെ​ന്നൈ: അ​ധി​കാ​ര​മേ​റ്റ ഉ​ട​ൻ ത​ന്നെ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ജ​യ് ത​ന്‍റെ ഭ​ര​ണ​ശൈ​ലി വ്യ​ക്ത​മാ​ക്കി. സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വി​ൽ അ​ദ്ദേ​ഹം ഒ​പ്പു​വ​ച്ചു. ത​ന്‍റെ സ​ർ​ക്കാ​ർ സു​താ​ര്യ​മാ​യി​രി​ക്കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ഒ​രു ചി​ല്ലി​ക്കാ​ശ് താ​ൻ തൊ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ഴി​മ​തി​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ വി​ജ​യ് പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കും സാ​മൂ​ഹ്യ​നീ​തി​ക്കും ഊ​ന്ന​ൽ ന​ൽ​കി​കൊ​ണ്ടു​ള്ള ഭ​ര​ണ​മാ​യി​രി​ക്കും ടി​വി​കെ​യു​ടേ​തെ​ന്നും തെ​റ്റ് ചെ​യ്യു​ന്ന​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

ഏ​ൽ​പ്പി​ച്ച ചു​മ​ത​ല​യി​ൽ ജ​ന​ങ്ങ​ളെ നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തും സു​താ​ര്യ​വു​മാ​യ ഭ​ര​ണം കാ​ഴ്‌​ച​വെ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. നി​ങ്ങ​ൾ എ​നി​ക്ക് വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്തം ന​ൽ​കി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ നി​ങ്ങ​ൾ എ​നി​ക്ക് കു​റ​ച്ച് സ​മ​യം ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ഞ​ങ്ങ​ൾ സു​താ​ര്യ​മാ​യ ഒ​രു സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കും.

ത​മി​ഴ്‌​നാ​ടി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഞാ​ൻ കാ​ര്യ​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കു​ക​യോ നി​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യോ ചെ​യ്യി​ല്ല. നി​ങ്ങ​ൾ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.