ന്യൂ​ഡ​ൽ​ഹി: ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ഓ​ഫീ​സി​ന് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ബി​ജെ​പി ആ​സ്ഥാ​നം സ്ഥി​തി​ചെ​യ്യു​ന്ന ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലെ ഡ​ൽ​ഹി ഘ​ട​ക​ത്തി​ന്‍റെ ഓ​ഫീ​സി​നാ​ണ് ഭീ​ഷ​ണി.

ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ഓ​ഫീ​സി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഭീ​ക​രാ​ക്ര​മ​ണ ശ്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ ഡ​ൽ​ഹി മേ​ഖ​ല​യി​ലാ​കെ പ​രി​ശോ​ധ​ന​ക​ൾ വ്യാ​പ​ക​മാ​ക്കി.