പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ബി.ജെ.പി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വേദിയിലെ ഹൃദയസ്പർശിയായ കാഴ്ച സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സുവേന്ദു അധികാരിയും വേദിയിലെത്തി. ഇതിനിടയിലാണ് ഏല്ലാവരുടെയും ശ്രദ്ധയാകർഷിച്ച സംഭവം നടക്കുന്നത്.
വേദിയിലെത്തിയ ഉടൻ തന്നെ പ്രധാനമന്ത്രി ഒരു വയോധികനെ ആലിംഗനം ചെയ്യുകയും പിന്നീട് അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് വന്ദിക്കുകയും ചെയ്തു. തുടർന്ന് ദീർഘനേരം അദ്ദേഹത്തിന്റെ സ്നേഹനിർഭരമായ ആലിംഗനത്തിൽ തുടർന്നു. പ്രധാനമന്ത്രിയുടെ സ്നേഹ പ്രകടനത്തിൽ ആ വയോധികന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഈ രംഗം ഉടൻ തന്നെ വാർത്തകളിൽ ഇടംപിടിച്ചു. സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി ആരെയാണ് ഇത്തരത്തിൽ ആദരിച്ചത് എന്ന ചോദ്യം എല്ലായിടത്തും ഉയരുകയാണ്.



