നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച്  കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലാണ് സംഭവം. ബിന്ദു കൃഷ്ണ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചപ്പോൾ വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചു. പിന്നാലെ അവർ ചെറിയാന്‍ ഫിലിപ്പിനെ തള്ളിമാറ്റി കൈ കൂപ്പി മുന്നോട്ട് നീങ്ങുകയായിരുന്നു. 

സംഭവത്തിൽ ചെറിയാൻ ഫിലിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. പൊതുവിടങ്ങളില്‍ പാലിക്കേണ്ട മര്യാദ ചെറിയാൻ ഫിലിപ്പ് പാലിച്ചെല്ലെന്നും ആദ്യം താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും വീണ്ടും ആലിംഗനം ചെയ്യാന്‍ ശ്രമിച്ചത് ശരിയല്ല എന്നടക്കം വിമർശനം ഉയരുന്നുണ്ട്.