തൃ​ശൂ​ർ: വാ​ടാ​ന​പ്പി​ള്ളി സ്വ​ദേ​ശി സു​നി​ത​യെ ബം​ഗ​ളൂ​രു​വി​ൽ വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ദീ​പ​ക് കൃ​ഷ്ണ​ൻ പി​ടി​യി​ൽ. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ൽ തെ​രു​വു​നാ​യ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ഷെ​ൽ​ട്ട​ർ ഹോം ​ന​ട​ത്തു​ന്ന​യാ​ളാ​ണ് ദീ​പ​ക് കൃ​ഷ്ണ​ൻ.

ഷെ​ൽ​ട്ട​ർ ഹോ​മി​ൽ മ​റ്റ് ര​ണ്ട് യു​വ​തി​ക​ൾ​ക്കൊ​പ്പം ജോ​ലി​ക്കെ​ത്തി​യ സു​നി​ത​യ്ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് ത​ട​ഞ്ഞ​പ്പോ​ഴാ​ണ് ദീ​പ​ക് കൃ​ഷ്ണ​ൻ ഇ​വ​രെ​മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് ഇ​വ​രെ ദീ​പ​ക് കൃ​ഷ്ണ​ൻ മ​ർ​ദ്ദി​ച്ച​ത്.

സു​നി​ത​യു​ടെ ത​ല പി​ടി​ച്ച് പ്ര​തി ചു​വ​രി​ലും അ​ല​മാ​ര​യി​ലും തു​ട​ർ​ച്ച​യാ​യി ഇ​ടി​ച്ചെ​ന്നും പ​രി​ക്കേ​റ്റ് നി​ല​ത്തു​വീ​ണ അ​വ​രു​ടെ നെ​ഞ്ച​ത്ത് ആ​വ​ർ​ത്തി​ച്ച് ച​വി​ട്ടി​യെ​ന്നു​മാ​ണ് ദൃ​ക്‌​സാ​ക്ഷി മൊ​ഴി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളെ പ്ര​തി ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.