പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ മൂ​ന്നാം ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. തി​രു​വ​ല്ല ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

നാ​ല് മാ​സം മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന മ​ല​യാ​ളി യു​വ​തി​യു​ടെ ക​ഴി​ഞ്ഞ ജ​നു​വ​രി 10നാ​ണ് രാ​ഹു​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഷൊ​ർ​ണൂ​രി​ലെ കെ​പി​എം ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് രാ​ഹു​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മു​ന്പ് ര​ണ്ട് ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന രാ​ഹു​ലി​നെ മൂ​ന്നാം ബ​ലാ​ത്സം​ഗ കേ​സി​ൽ പോ​ലീ​സ് ര​ഹ​സ്യ​നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ബ​ലാ​ത്സം​ഗം, ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​നം, ഗ​ർ​ഭഛി​ദ്ര​ത്തി​ന് പ്രേ​രി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് രാ​ഹു​ലി​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ബ​ലാ​ത്സം​ഗം അ​ല്ല ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് പ​രാ​തി​ക്കാ​രി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം. ഇ​തി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.