തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നിർണായക നീക്കങ്ങളുമായി മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധി താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ അടുത്ത ആറു മാസത്തേക്ക് ടിവികെ സർക്കാരിനെ വെല്ലുവിളിക്കില്ലെന്നുമാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭരിപക്ഷത്തിനുള്ള അംഗങ്ങളില്ലാതെ പ്രതിസന്ധിയിലായ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ ദളപതി വിജയിക്ക് ഈ വാർത്ത തീർത്തും ആശ്വാസം പകരുന്ന കാര്യമാണ്.

ഒരു തമിഴ്‌ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധി ആഗ്രഹിക്കുന്നില്ലെന്ന് ഡി.എം.കെ മേധാവി എം.കെ. സ്റ്റാലിൻ വെളിപ്പെടുത്തിയത്. ടി.വി.കെ സർക്കാർ രൂപീകരിക്കണമെന്നും പുതിയ സർക്കാർ എല്ലാ ജനക്ഷേമ പദ്ധതികളും തടസ്സമില്ലാതെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.