പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഒരു വർഷം പിന്നിടുമ്പോഴും അതിന്റെ ആഘാതത്തിൽ നിന്ന് പാകിസ്ഥാൻ ഇപ്പോഴും മുക്തമായിട്ടില്ലെന്ന് ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനിലെ 11 നിർണ്ണായക പ്രതിരോധ കേന്ദ്രങ്ങളും ഒൻപത് ഭീകര കേന്ദ്രങ്ങളുമാണ് തകർക്കപ്പെട്ടത്.

ഇന്ത്യാ ടുഡേയുടെ ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് (OSINT) വിഭാഗം നടത്തിയ വിശകലനത്തിൽ പാക് വ്യോമതാവളങ്ങളുടെ പുനർനിർമ്മാണം ഇപ്പോഴും പൂർണ്ണമായിട്ടില്ലെന്ന് കണ്ടെത്തി.