പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ മാ​ർ​ക്ക്‌ഷീ​റ്റ് തി​രു​ത്തി​യതിന് പി​താ​വ് മകളെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി വീ​ടി​ന് തീ​യി​ടു​ക​യും ചെ​യ്തു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ശാ​ന്താ​റാം ച​വാ​ൻ (33) ആ​ണ് മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ശാ​ന്താ​റാ​മി​ന്‍റെ നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​നും മ​ക​ളും ത​മ്മി​ൽ പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച മാ​ർ​ക്കി​നെ ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടായി. പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ സ​ഹോ​ദ​ര​ൻ ര​ണ്ടാം റാ​ങ്ക് നേ​ടി​യ, അ​നു​ജ​ത്തി​യെ ക​ളി​യാ​ക്കി​യ​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണം. ഇ​തേ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി മാ​ർ​ക്ക്‌ഷീറ്റി​ൽ ത​ന്‍റെ റാ​ങ്ക് ര​ണ്ടി​ൽ​നി​ന്ന് ഒ​ന്നാ​ക്കി​യും സ​ഹോ​ദ​ര​ന്‍റെ മാ​ർ​ക്ക്‌ഷീ​റ്റി​ൽ റാ​ങ്ക് ഒ​ന്നി​ൽ​നി​ന്ന് ര​ണ്ടാ​ക്കി​യും തി​രു​ത്തി. മാ​ർ​ക്ക്‌ഷീ​റ്റ് തി​രു​ത്തി​യ വി​വ​രം അ​റി​ഞ്ഞ് കോ​പാ​കു​ല​നാ​യ ശാ​ന്താ​റാം, യ​ന്ത്ര​വാ​ൾ ഉ​പ​യോ​ഗി​ച്ച് മ​ക​ളു​ടെ ക​ഴു​ത്ത​റ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം സാ​രി​യി​ൽ പൊ​തി​ഞ്ഞ് വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ശേ​ഷം, വീ​ടി​ന് തീ​യി​ട്ടു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​ണ് പ്ര​തി ശ്ര​മി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. വീ​ട്ടി​ൽ​നി​ന്ന് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലു​ള്ള പെ​ൺ​കു​ട്ടി​യു​ടെ പാ​തി ശ​രീ​രം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം പെ​ൺ​കു​ട്ടി​യു​ടേ​ത് ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ പി​താ​വ് ശാ​ന്താ​റാമിനെയും ഇ​യാ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യ ഒ​രു സ്ത്രീ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.