ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച കോ​ൺ​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​എം​കെ. കോ​ൺ​ഗ്ര​സ് പി​ന്നി​ൽ നി​ന്ന് കു​ത്തു​ന്ന​വ​രാ​ണെ​ന്ന് ഡി​എം​കെ കു​റ്റ​പ്പെ​ടു​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യും ഒ​രു​മി​ച്ചാ​ണ് മ​ത്സ​രി​ച്ച​ത്. ടി​വി​കെ 107 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ​തോ​ടെ കോ​ൺ​ഗ്ര​സ് നി​ല​പാ​ട് മാ​റ്റി സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ടി​വി​കെ​ക്ക് പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു.

വി​ജ​യ്ക്ക് പി​ന്തു​ണ ന​ൽ​കി​യ കോ​ൺ​ഗ്ര​സി​നോ​ട് ഡി​എം​കെ ക​ടു​ത്ത അ​തൃ​പ്തി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. കോ​ൺ​ഗ്ര​സി​നും ഡി​എം​കെ​യ്ക്കും ഇ​ട​യി​ലു​ണ്ടാ​യ ഭി​ന്ന​ത ഇ​ന്ത്യാ സം​ഖ്യ​ത്തെ​യും ബാ​ധി​ച്ചേ​ക്കും.

ഇ​ന്ത്യാ മു​ന്ന​ണി​യി​ൽ നി​ന്ന് ഡി​എം​കെ പി​ൻ​മാ​റും എ​ന്ന​ട​ക്ക​മു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഡി​എം​കെ​യു​മാ​യി ഒ​രു​മി​ച്ച് മ​ത്സ​രി​ച്ച​ത് കൊ​ണ്ട് മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന് അ​ഞ്ച് സീ​റ്റു​ക​ളെ​ങ്കി​ലും ല​ഭി​ച്ച​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ച്ച​തെ​ങ്കി​ൽ ഒ​രു സീ​റ്റ് പോ​ലും നേ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡി​എം​കെ പ്ര​തി​നി​ധി ശ​ര​വ​ണ​ൻ അ​ണ്ണാ​ദു​രൈ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്‍റെ കൂ​റു​മാ​റ്റ​ത്തി​ൽ ഡി​എം​കെ നേ​താ​വ് സ്റ്റാ​ലി​ൻ ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.