ക​ണ്ണൂ​ര്‍: ആ​ര് മു​ഖ്യ​മ​ന്ത്രി ആ​യാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ന്‍. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത് ഹൈ​ക്ക​മാ​ന്‍​ഡാ​ണെ​ന്ന് സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു.

ത​ന്നോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചാ​ല്‍ പ​റ​യും. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ല്‍ ര​ണ്ട് ദി​വ​സ​ത്തി​ന​കം ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​കും. പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വാ​യി വ​ര​ണ​മെ​ന്ന് സി​പി​എ​മ്മു​കാ​ര്‍ പോ​ലും പ​റ​യി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ക്കാ​ന്‍ പ​ഠി​ക്ക​ട്ടെ, അ​തി​ന് ശേ​ഷം ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കാ​ന്‍ ശ്ര​മി​ക്കാ​മെ​ന്നാ​ണ് ത​ന്റെ ഉ​പ​ദേ​ശ​മെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.