തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ നടൻ വിജയിയുടെ തമിഴക വെട്രി കഴകവുമായി (TVK) സഖ്യം ചേരാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ, ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ബന്ധം പൂർണ്ണമായും തകർന്നു. തിരഞ്ഞെടുപ്പിന് മുൻപ് തങ്ങളുടെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനെ ‘പിന്നിൽ നിന്ന് കുത്തിയവർ’ (Backstabbers) എന്നാണ് ഡിഎംകെ വിശേഷിപ്പിച്ചത്. കോൺഗ്രസ് നേടിയ അഞ്ച് നിയമസഭാ സീറ്റുകൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ കരുണയിൽ മാത്രം ലഭിച്ചതാണെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആഞ്ഞടിച്ചു.
തമിഴ്നാട്ടിൽ കോൺഗ്രസ്-ടിവികെ സഖ്യം; ഡിഎംകെ സഖ്യം തകർന്നു; സ്റ്റാലിൻ്റെ കരുണയിൽ ജയിച്ചവർ വഞ്ചിച്ചുവെന്ന് ഡിഎംകെ



