പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി.ചൗധരി (72) അന്തരിച്ചു. സൂപ്പർ ഗുഡ് ഫിലിംസ് ഉടമയായിരുന്നു. രാജസ്ഥാനിലെ ജോധ്പൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് അന്ത്യം. അപകടത്തിന്റെ വിശദാംശങ്ങളോ വാഹത്തിലുണ്ടായിരുന്നവരെക്കുറിച്ചോ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണു ചൗധരി പ്രവർത്തിച്ചിരുന്നത്. 1988 ലാണു സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ ആർ.ബി.ചൗധരി സിനിമകൾ നിർമിക്കാൻ തുടങ്ങിയത്. 1990-ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ‘പുതുവസന്തം’ ആണ് ആദ്യ ചിത്രം.



