തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ന് എ​ത്തി​ച്ച ആ​ന ഇ​ട​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം.

മ​ച്ചാ​ട് ഗോ​പാ​ല​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. വി​ള​ക്ക് എ​ഴു​ന്ന​ള്ളി​പ്പി​ന് ശേ​ഷം ദേ​വ​സ്വ​ത്തി​ന്‍റെ ത​ന്നെ സ്ഥ​ല​മാ​യ മ​ഹാ​ത്മ ലൈ​ബ്ര​റി​യ്ക്ക് സ​മീ​പ​മു​ള്ള പ​റ​മ്പി​ൽ ത​ള​ച്ചി​രു​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.

പ​റ​മ്പി​ലെ തെ​ങ്ങി​ൽ ത​ള​ച്ചി​രു​ന്ന ആ​ന തെ​ങ്ങ് മ​റി​ച്ചി​ട്ടു. എ​ല​ഫ​ന്‍റ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും പാ​പ്പാ​ൻ​മാ​രും ചേ​ർ​ന്നാ​ണ് ആ​ന​യെ ത​ള​ച്ച​ത്.