ഇ​ടു​ക്കി: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്ത​വ​ര്‍ വി​ഡ്ഢി​ക​ളാ​ണെ​ന്ന് സി​പി​എം നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ എം.​എം. മ​ണി.

പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ത​ള​രി​ല്ലെ​ന്നും മു​ണ്ടും മ​ട​ക്കി​ക്കു​ത്തി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്ക് വീ​ണ്ടും സ​ജീ​വ​മാ​യി ഇ​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തി​ന് മു​ന്‍​പേ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്ത പാ​ര്‍​ട്ടി​യെ കു​റി​ച്ച് എ​ന്തു​പ​റ​യാ​നാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ ത​ന്നെ യു​ഡി​എ​ഫി​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി അ​ടി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. അ​ധി​കാ​ര വ​ടം​വ​ലി​യാ​ണ് ഇ​പ്പോ​ള്‍ അ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.‌

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ശ​ക​ല​നം ചെ​യ്യു​മ്പോ​ള്‍ ജ​ന​ങ്ങ​ളു​ടെ നി​ല​പാ​ടി​ല്‍ മാ​റ്റം വ​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ജ​ന​ങ്ങ​ള്‍ വി​ഡ്ഢി​ക​ളാ​യ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്.

ജ​ന​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ചി​ന്തി​ക്കു​ന്ന​തി​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും പി​ന്നി​ല്‍ എ​ന്തെ​ങ്കി​ലും അ​ടി​സ്ഥാ​ന​മു​ണ്ടോ എ​ന്ന് പാ​ര്‍​ട്ടി ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​യു​ടെ ന​യ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​ല്‍ എ​വി​ടെ​യാ​ണ് പാ​ളി​ച്ച സം​ഭ​വി​ച്ച​തെ​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു