കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ല്‍ ഒ​രു വി​സ്മ​യം കൂ​ടി കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ആ​ർ​എ​സ്പി നേ​താ​വ് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ. കോ​ൺ​ഗ്ര​സ്‌ ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കു​ന്ന തീ​രു​മാ​ന​മാ​യി​രി​ക്കും അ​തെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

“എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​നാ​യ ആ​ൾ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​കും. കേ​ര​ള​ത്തി​ന്‍റെ പൊ​തു​വാ​യ വി​കാ​രം മാ​നി​ച്ചാ​കും തീ​രു​മാ​നം.’-​പ്രേ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

ആ​ർ​എ​സ്പി പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ച് പോ​കു​ന്നു​വെ​ന്നും എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു. നി​യ​മ​സ​ഭാ പ്രാ​തി​നി​ധ്യം ഇ​ല്ലാ​ത്ത​തി​ൻ്റെ പേ​രി​ൽ ആ​ർ​എ​സ്പി നി​ര​ന്ത​രം അ​വ​ഗ​ണ​ന നേ​രി​ട്ടു. എ​ല്‍​ഡി​എ​ഫ് വി​ട്ട് യു​ഡി​എ​ഫി​ൽ ചേ​ക്കേ​റി​യ ശേ​ഷം പ​രാ​ജ​യ​ത്തി​ൻ്റെ മാ​ത്രം കൈ​പ്പു​നീ​ർ കു​ടി​ച്ചു.

ഒ​രു എം​പി സ്ഥാ​ന​ത്തി​ന് വേ​ണ്ടി ആ​ർ​എ​സ്പി​യു​ടെ അ​സ്ഥി​ത്വം ത​ക​ർ​ത്തെ​ന്ന് സി​പി​എ​മ്മി​ൽ നി​ന്ന് ആ​ക്ര​മ​ണം നേ​രി​ട്ടു. വ്യ​ക്തി​ഗ​ത​മാ​യ സ്വാ​ർ​ഥ താ​ൽ​പ​ര്യ​ത്തി​ന് വേ​ണ്ടി പാ​ർ​ട്ടി​യെ ബ​ലി കൊ​ടു​ത്തു എ​ന്ന വി​മ​ർ​ശ​നം ഞാ​ൻ കേ​ട്ടു. അ​തി​നെ​ല്ലാ​മു​ള്ള മ​റു​പ​ടി​യാ​ണ് ഈ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.