ബീ​ജിം​ഗ്: മ​ധ്യ ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 61 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.

പൊ​ട്ടി​ത്തെ​റി​ക്ക് പി​ന്നാ​ലെ ഫാ​ക്ട​റി​ക്ക് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. 500 ഓ​ളം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും മു​ഴു​കി​യി​ട്ടു​ള്ള​ത്.

20 മു​ത​ൽ 60 വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ പ്രാ​യം. ലോ​ക​ത്തി​ൽ ത​ന്നെ പ​ട​ക്ക​നി​ർ​മാ​ണ​ത്തി​ന് മു​ന്നി​ലു​ള്ള ലി​യു​യാം​ഗ് പ​ട്ട​ണ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ള്ള​ത്.

‘ഹു​വാ​ഷെ​ങ് ഫ​യ​ർ​വ​ർ​ക്സ് മാ​നു​ഫാ​ക്ച​റിം​ഗ്’ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. പ​ട​ക്ക നി​ർ​മ്മാ​ണ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഈ ​പ്ര​ദേ​ശം. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഫാ​ക്ട​റി കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ത​ക​രു​ക​യും അ​വ​ശി​ഷ്ട​ങ്ങ​ൾ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ചി​ത​റു​ക​യും ചെ​യ്തു.

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ആ​കാ​ശ​ത്തേ​ക്ക് വ​ലി​യ തോ​തി​ൽ പു​ക ഉ​യ​രു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ 500-ഓ​ളം വ​രു​ന്ന അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും മെ​ഡി​ക്ക​ൽ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ പു​റ​ത്തെ​ടു​ക്കാ​നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ 61 പേ​രി​ൽ പ​ല​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.