കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോൾ ബേ​പ്പൂ​രി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം. 14 റൗ​ണ്ട് വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന് 3956 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണു​ള്ള​ത്.

ഒ​രു ഘ​ട്ട​ത്തി​ൽ റി​യാ​സി​ന്‍റെ ഭൂ​രി​പ​ക്ഷം 8000 ക​ട​ന്നി​രു​ന്നു. റി​യാ​സ് വി​ജ​യി​ച്ചാ​ൽ ത​ല​മൊ​ട്ട​യ​ടി​ച്ച് കാ​തി​ൽ ക​മ്മ​ലി​ട്ട് ന​ട​ക്കു​മെ​ന്ന് എ​തി​ർ സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​ർ പ​റ​ഞ്ഞി​രു​ന്നു. ഇ​നി ത​ങ്ങ​ളു​ടെ ശ​ക്തി​കേ​ന്ദ്ര​ത്തി​ലാ​ണ് വോ​ട്ട് എ​ണ്ണാ​നു​ള്ള​തെ​ന്നും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗം ആ​ഞ്ഞു​വീ​ശു​ക​യാ​ണ്. നി​ല​വി​ൽ യു​ഡി​എ​ഫ് 102 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് 36 സീ​റ്റി​ലും എ​ൻ​ഡി​എ ര​ണ്ടു സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ക​യാ​ണ്.