കല്‍പ്പറ്റ: വടുവന്‍ചാലില്‍ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച മദ്യക്കുപ്പികളുമായി ഒരാൾ എക്‌സൈസ് പിടിയിൽ. വടുവന്‍ചാല്‍ കരിങ്ങലോട് വീട്ടില്‍ കെ.എം. മണികണ്ഠന്‍ (54) ആണ് അറസ്റ്റിലായത്.

വയനാട് എക്‌സൈസ് ഇന്‍റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് വടുവന്‍ഞ്ചാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 16.5 ലിറ്റര്‍ മദ്യം പിടികൂടിയത്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവന്‍‌റ്റീവ് ഓഫീസര്‍ കെ.ജി. വിജിത്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.