നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം പരിഹരിക്കാമെന്ന ഇറാന്റെ സമാധാന നിർദ്ദേശം തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഭ്രാന്തന്മാരുടെ കൈയിൽ ആണവായുധം എത്താൻ അനുവദിക്കില്ല” എന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാനുമായുള്ള സംഘർഷത്തിൽ സൈനിക നടപടിയും ചർച്ചകളും ഒരുപോലെ പരിഗണനയിലുണ്ടെന്ന് അറിയിച്ചു. ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലും അമേരിക്ക-ഇറാൻ യുദ്ധം തുടരുകയാണ്.
“നമ്മൾ ഇപ്പോൾ ഒരു യുദ്ധത്തിലാണ്. കാരണം, ഭ്രാന്തന്മാരുടെ കൈയിൽ ആണവായുധം എത്താൻ അനുവദിക്കരുതെന്ന കാര്യത്തിൽ നിങ്ങളും യോജിക്കുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഇതിനോട് യോജിക്കുന്നില്ലേ?” ഫ്ലോറിഡയിൽ നടന്ന ചടങ്ങിൽ ട്രംപ് ചോദിച്ചു. ഹർഷാരവങ്ങളോടെയും “USA” വിളികളോടെയുമാണ് ജനക്കൂട്ടം ട്രംപിന്റെ വാക്കുകളെ വരവേറ്റത്.



