അമേരിക്കയിലെ ടെക്സാസിൽ പിക്കിൾബോൾ താരങ്ങൾ സഞ്ചരിച്ചിരുന്ന ചെറുവിമാനം തകർന്ന് അഞ്ച് മരണം. ടെക്സാസ് ഹിൽ കൺട്രിയിലെ വനപ്രദേശത്താണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും നാല് യാത്രക്കാരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ടെക്സാസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി 11 മണിയോടെ ഓസ്റ്റിനിൽ നിന്ന് 40 മൈൽ തെക്കുപടിഞ്ഞാറുള്ള വിംബർലി നഗരത്തിലാണ് അപകടം നടന്നത്. മരിച്ചവരുടെ വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇവർ ടെക്സാസിലെ അമറില്ലോ പിക്കിൾബോൾ ക്ലബ്ബിലെ അംഗങ്ങളാണെന്ന് ക്ലബ്ബ് ഭാരവാഹികൾ സ്ഥിരീകരിച്ചു. ഒരു ടൂർണമെന്റിൽ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു ദുരന്തം.