നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ പാകിസ്ഥാൻ വഴി ഇറാൻ സമർപ്പിച്ച പുതിയ ചർച്ചാ നിർദ്ദേശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഒരു കരാറിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഫ്ലോറിഡയിലേക്ക് പോകുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സമ്മതിക്കാനാവാത്ത കാര്യങ്ങളാണ് ഇറാൻ ആവശ്യപ്പെടുന്നത്’; ചർച്ചയ്ക്കുള്ള പുതിയ നിർദ്ദേശം തള്ളി ഡൊണാൾഡ് ട്രംപ്



